
വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു
അത്തോളി :കൊങ്ങന്നൂർ പൊയിലിൽ നിതീഷ് - ശ്രീഷ്മ ദമ്പതികളുടെ മകൻ വിഷ്‌നേഷ് ( വിക്കു -16) തിരുവങ്ങൂർ നരസിംഹ മൂർത്തി പാർത്ഥസാരഥി ക്ഷേത്രത്തിന് സമീപത്തെ പൊതു കുളത്തിൽ മുങ്ങി മരിച്ചു.
വ്യാഴാഴ്ച വൈകീട്ട് 5 ഓടെയാണ് സംഭവം.
ഒരു കുട്ടി കുളത്തിൽ മുങ്ങിത്താഴുന്നത് ശ്രദ്ധയിൽപ്പെട്ട പരിസരവാസികൾ രക്ഷാപ്രവർത്തനം നടത്തിയിരുന്നു. ഇതിനിടയിൽ കൊയിലാണ്ടി ഫയർ ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയതിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.ഇത്തവണത്തെ എസ് എസ് എൽ സി പരീക്ഷ ജയിച്ച ശേഷം പ്ലസ് വൺ പ്രവേശനം ലഭിക്കാൻ കാത്തിരിക്കെയാണ് വിഘനേഷിനെ മരണം കൂട്ടി കൊണ്ട് പോയത്.കുടുംബാംഗങ്ങൾ കൊട്ടിയൂർ ദർശനത്തിന് പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് നാടിനെ കണ്ണീരിലാഴ്ത്തി നാട്ടുകാരുടെ പ്രിയപ്പെട്ട വിക്കുവിൻ്റെ മരണം. അച്ഛൻ നിതീഷ് വിദേശത്താണ്. വെള്ളിയാഴ്ച രാവിലെ എത്തും . സഹോദരങ്ങൾ :യാദവ് ( മൂന്നാം ക്ലാസ് , കൊങ്ങന്നൂർ എ എൽ പി സ്‌കൂൾ )യാഷ് വി ( രണ്ട് വയസ്സ് ). സംസ്ക്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 ന് വീട്ടു വളപ്പിൽ നടക്കും.