
അത്തോളി പഞ്ചായത്ത് വായന വാരാഘോഷം ; പ്രശ്നോത്തരി മത്സര വിജയികൾക്ക് സമ്മാനം നൽകി
അത്തോളി: ഗ്രാമപഞ്ചായത്തും ഗിരീഷ് പുത്തഞ്ചേരി സ്മാരക വായനശാലയുടെയും ആഭിമുഖ്യത്തിൽ വായന വാരാഘോഷം സംഘടിപ്പിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ഗീത മപ്പുറത്ത് അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും അധ്യാപകനുമായ ഡോ. പി. സുരേഷ് മുഖ്യാതിഥിയായി. വായന കൊണ്ട് വിജ്ഞാനം മാത്രമല്ല, ചിന്താശേഷിയും മാനസിക ഉല്ലാസവും ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി അനിൽകുമാർ, വാർഡ് മെമ്പർ സബിത പവിത്രം, ലൈബ്രറി ഉപദേശക സമിതി അംഗം അഖിൽ കൂമുള്ളി, ഒ കെ സ്മിത , എന്നിവർ പ്രസംഗിച്ചു.വനിതാവേദി അംഗങ്ങളായ സ്മിത, ഷിജി, മിനി. നോഡൽ പ്രേരക് സൗമിനി. പ്രേരക് ഷിജിനി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വാർഡ് മെമ്പർ കുഞ്ഞായൻ കുട്ടി സ്വാഗതവും ലൈബ്രേറിയൻ സി.കെ.സബിത നന്ദിയും പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് എൽ .പി, യു പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പ്രശ്നോത്തരി സംഘടിപ്പിച്ചു. മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനം നല്കി. പ്രശ്നോത്തരി അധ്യാപകരായ കെ.കെ. സുരേന്ദ്രൻ , ദിനേശൻ എന്നിവർ നിയന്ത്രിച്ചു.
LP വിഭാഗം മത്സര വിജയികൾ :
ശിവാനി എം ആർ (KVLP S, Kolathur)
ലക്ഷ്യ സിഗീഷ്, ആശ്മിക പി (ഇരുവരും GMUPS, വേളൂർ) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
UP വിഭാഗം
അനുമോൽ ദത്തൻ(GVHSS, അത്തോളി), സാർത്ഥക്ക് (MSMI Sent Maries Public School), ഫഹീം സാദിഖ് (ഇലാഹിയ പബ്ലിക് സ്കൂൾ) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
HS വിഭാഗം
അദീന കെ. പി, ആത്മിക എ. എസ്., അലൈന എസ് ജിത്തു (മൂവരും GVHSS, അത്തോളി) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി