പ്രധാനമന്ത്രിയ്ക്കായി   24 മണിക്കൂറിനകം ഹെലിപാഡ് ;   നിർമ്മാണ മേൽനോട്ടം വഹിച്ചകൊടുവള്ളി സ്വദേശിയ്ക്ക
പ്രധാനമന്ത്രിയ്ക്കായി 24 മണിക്കൂറിനകം ഹെലിപാഡ് ; നിർമ്മാണ മേൽനോട്ടം വഹിച്ചകൊടുവള്ളി സ്വദേശിയ്ക്ക് അഭിനന്ദന പ്രവാഹം
Atholi News10 Aug5 min

പ്രധാനമന്ത്രിയ്ക്കായി 

24 മണിക്കൂറിനകം ഹെലിപാഡ് ; 

നിർമ്മാണ മേൽനോട്ടം വഹിച്ചകൊടുവള്ളി സ്വദേശിയ്ക്ക് അഭിനന്ദന പ്രവാഹം



എ എസ് ആവണി 



കൊടുവള്ളി : വയനാട് ഉരുൾപൊട്ടലിൽ ദുരിതം നേരിട്ടവരെ നേരിട്ട് കാണാൻ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കൽപ്പറ്റയിൽ ഹെലിപാഡ് ഒരുക്കിയത് കൊടുവള്ളി സ്വദേശി കെ കെ നജുമുദ്ധീൻ . ഇദ്ദേഹം ഡയറക്ടറായ തോട്ടുമുക്കം സീക്കോൺ പാവേർസ് സ്ഥാപനത്തിനാണ് കൽപ്പറ്റ പൊതുമരാമത്ത് വകുപ്പ് ഹെലിപാഡ് നിർമ്മിക്കാൻ അനുമതി നൽകിയത്.

കൽപ്പറ്റ എസ് കെ എം ജി ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ

25 ,000 സ്ക്വയർ ഫീറ്റിൽ ഹെവി ഡ്യൂട്ടി ഹൈഡ്രോളിക് കംപ്രസിങ്ങ് ബ്രിക്ക് ഉപയോഗിച്ചാണ് രണ്ട് ഹെലിപാഡ് നിർമ്മിച്ചത്. 

 " വ്യാഴാഴ്ച രാവിലെയാണ് എക്സി . എഞ്ചിനീയർ ലക്ഷമൺ സാർ വിളിച്ചത്, അന്ന് രാത്രി 8 മണിയോടെ പണി ആരംഭിച്ചു. വെള്ളിയാഴ്ച രാത്രിയോടെ നിർമ്മാണം പൂർത്തിയാക്കി. 

രാജ്യത്തിന് വേണ്ടിയുള്ള ശ്രമത്തിൽ ഭാഗമായതിലും അഭിമാനവും സന്തോഷവുമുണ്ട് -നജ്മുദ്ദീൻ അത്തോളി ന്യൂസിനോട് പറഞ്ഞു. 50 തൊഴിലാളികൾ 

24 മണിക്കൂറിനകം ഹെലിപാഡ് നിർമ്മിച്ചതിൽ ലക്ഷമൺ സാറും പ്രധാനമന്ത്രിയുടെ എസ് പി ജി അംഗങ്ങളും മറ്റ് ഉദ്യോഗസ്ഥരും അഭിനന്ദിച്ചു.

മലബാറിലെ ആദ്യത്തെ ഹൈഡ്രോളിക് കംപ്രസിങ്ങ് യൂണിറ്റാണ്  സീക്കോൺ പേവേർഡ് .

ഫോൺ -98466 16151

Recent News